ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള സ്നാക്സ് ബ്രാൻഡായ ഹൽദിറാമിനെ ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഹൽദിറാമിന്റെ 51 ശതമാനം ഓഹരികളാണ് ടാറ്റ കൺസ്യൂമർ ഏറ്റെടുക്കാൻ സാധ്യത. ഓഹരികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 10 കോടി രൂപയാണ് ഹൽദിറാം മുന്നോട്ടുവച്ച കരാർ തുക. എന്നാൽ, ഇവയോട് ടാറ്റ ഗ്രൂപ്പ് പൂർണമായി യോജിച്ചിട്ടില്ലെന്നാണ് സൂചന. ടാറ്റയുടെ ഏറ്റെടുക്കൽ യാഥാർത്ഥ്യമാകുന്നതോടെ, വിപണിയിൽ മത്സരം മുറുകുന്നതാണ്. പെപ്സി, റിലയൻസ് റീട്ടെയിൽ തുടങ്ങിയവയാണ് വിപണിയിലെ പ്രധാന എതിരാളികൾ.
ഉത്തരേന്ത്യയിലെ ജനകീയമായ ബ്രാൻഡാണ് ഹൽദിറാം. നിലവിൽ, കമ്പനി ബെയിൻ ക്യാപിറ്റലുമായി, 10 ശതമാനം ഓഹരി പങ്കാളിത്തം വിഭജിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന. പ്രാദേശിക ഭക്ഷ്യ വിഭവങ്ങൾ, മധുര പലഹാരങ്ങൾ തുടങ്ങിയവ നൽകുന്ന ഏകദേശം 150 ഓളം റസ്റ്റോറന്റുകൾ ഹൽദിറാമിന് ഉണ്ട്. അതേസമയം, യൂറോ മോണിറ്റർ ഇന്റർനാഷണലിന്റെ കണക്കുകൾ അനുസരിച്ച്, ഇന്ത്യൻ സ്നാക്സ് വിപണി 6.2 ബില്യൺ യുഎസ് ഡോളർ വാല്യുവേഷൻ ഉള്ളതാണ്. ഇതിൽ 13 ശതമാനം ഓഹരി പങ്കാളിത്തം ഹൽദിറാമിന് ഉണ്ട്. ലെയ്സ് ചിപ്സുകളിലൂടെ വിപണിയിലെ താരമായി മാറിയ പെപ്സിക്കും 13 ശതമാനം വിപണി പങ്കാളിത്തമാണ് ഉള്ളത്.
Also Read: അമല ഹോംസ് പാലിയേറ്റീവ് കെയർ ആബുലൻസ് ഇനി കേരളത്തിനകത്തും പുറത്തും
Post Your Comments