KeralaLatest NewsNews

രായനല്ലൂർ മലകയറ്റം ഇന്ന്: ക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിച്ചു

രായനല്ലൂർ: പ്രശസ്തമായ രായനല്ലൂർ മലകയറ്റം ഇന്ന്. മലകയറ്റത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിച്ചു.

കൊറോണ മൂലം കഴിഞ്ഞ വർഷങ്ങളിൽ ചടങ്ങുകൾ മാത്രമായി ആണ് മല കയറ്റം നടത്തിയത്.

അതിനാല്‍ തന്നെ, ഇത്തവണ രായനല്ലൂർ മല കയറ്റം വിപുലമായി ആഘോഷിക്കാൻ ആണ് വിശ്വാസികൾ തീരുമാനിച്ചിരിക്കുന്നത്. മലകയറ്റത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളെല്ലാം പുരോഗമിക്കുകയാണ്. മലകയറ്റത്തിന് മുന്നോടിയായി മലമുകളിലെ ക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിച്ചു. പന്തിരുകുല പ്രധാനി നാറാണത്തുഭാന്ത്രന് രായനല്ലൂർ മലമുകളിൽ വെച്ച് ഒരു തുലാം ഒന്നിന് ദേവീ ദർശനം ലഭിച്ചുവെന്നാണ് ഐതിഹ്യം.

ഈ ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് എല്ലാവർഷവും തുലാം ഒന്നിന് മലകയറ്റം നടക്കുന്നത്.

മലമുകളിൽ ചടങ്ങുകൾ തുടങ്ങിയതോടെ വിശ്വാസികൾ മലകയറി ക്ഷേത്രത്തിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുളള മലകയറ്റമായതിനാൽ ഇത്തവണ വിവിധ ജില്ലകളിൽ നിന്നുമായി ധാരാളം വിശ്വാസികൾ ക്ഷേത്രത്തിൽ എത്തുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button