തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച വിഷയത്തിൽ വിശദീകരണവുമായി മന്ത്രി മന്ത്രി എംബി രാജേഷ്. പോസ്റ്റ് താന്‍ പിന്‍വലിച്ചുവെന്ന് പറയുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഗവര്‍ണറുടെ ട്വീറ്റ് സംബന്ധിച്ച തന്റെ നിലപാട് പിന്‍വലിക്കുകയല്ല മറിച്ച്, പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് എംബി രാജേഷ് വ്യക്തമാക്കി.
‘പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെയും സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും പ്രസ്താവന വന്നത് അറിയാതെയാണ് താന്‍ ഇതുസംബന്ധിച്ച് പോസ്റ്റിട്ടത്. ഔദ്യോഗികമായി പാര്‍ട്ടി ഒരുനിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആ നിലപാട് ഉയര്‍ത്തിപ്പിടിക്കുക എന്ന പാര്‍ട്ടി ധാരണയുടെ അടിസ്ഥാനത്തിലാണ് പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന പിന്നീട് പോസ്റ്റ് ചെയ്തത്,’ എംബി രാജേഷ് പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും: മുഖ്യമന്ത്രി
ഗവര്‍ണര്‍ക്കെതിരേയുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കാള്‍ ആധികാരികത പോളിറ്റ് ബ്യൂറോയുടെ പ്രസ്താവനയ്ക്കാണെന്നും അത് കൂടുതല്‍ ശക്തവും വ്യക്തവുമായിരുന്നു എന്നും എംബി രാജേഷ് പറഞ്ഞു. അതുകൊണ്ടാണ് പാർട്ടി പ്രസ്താവന ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments