ഡല്‍ഹി: 2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനിഷ് ഭട്നാഗര്‍ട്ട് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് അംഗമായ ഉമര്‍ ഖാലിദ്, 2020 സെപ്റ്റംബര്‍ 13 നാണ് അറസ്റ്റിലായത്.
യുഎപിഎ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. 2019 ഡിസംബറിലും 2020 ഫെബ്രുവരിയിലും ഡല്‍ഹിയിലെ ജാമിയയിലും വടക്കുകിഴക്കന്‍ ഡല്‍ഹിയിലും നടന്ന പ്രതിഷേധങ്ങളുടെയും കലാപങ്ങളുടെയും സൂത്രധാരന്മാര് എന്നാരോപിച്ചാണ് ഖാലിദ്, ഷര്‍ജീല്‍ ഇമാം, തുടങ്ങി നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ഓട്ടോറിക്ഷയിൽ വിദേശമദ്യ വിൽപന : രണ്ടുപേർ അറസ്റ്റിൽ
ഇവർക്കെതിരെ തീവ്രവാദ വിരുദ്ധ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധത്തിനിടെ ഈ പ്രദേശങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമത്തില്‍ 53 പേര് കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖാലിദ്, കലാപത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ഡല്‍ഹി പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കി.
Post Your Comments