കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം കേള്‍ക്കുന്നു. കെ വിശ്വനാണ് പിപി ദിവ്യക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍. യാത്രയയപ്പ് യോഗത്തില്‍ നടത്തിയത് നല്ല ഉദ്ദേശത്തോട് കൂടിയ പരാമര്‍ശമെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അഴിമതി കാണുമ്പോള്‍ ഇടപെടേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്, അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തില്‍ പ്രതികരിച്ചതെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നുമാണ് പിപി ദിവ്യ കോടതിയില്‍ ഉയര്‍ത്തുന്ന വാദങ്ങള്‍.
Read Also: ലോകത്തെ വിസ്മയിപ്പിച്ച ‘ടാര്‍സന്‍’ പരമ്പരയിലെ നടന്‍ വിടവാങ്ങി
ആരെങ്കിലും പരാതി നല്‍കിയാല്‍, അത് ബോധ്യപ്പെട്ടാല്‍ മിണ്ടാതിരിക്കണോ? എ ഡി എമ്മിനെതിരെ രണ്ട് പരാതികള്‍ ലഭിച്ചിരുന്നു. പ്രശാന്തന് മുമ്പ് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് എഡിമ്മിനെതിരെ ഗംഗാധരനും പരാതി നല്‍കിയിരുന്നു. പ്രശാന്തന്‍ എഡിഎമ്മിന് കൈക്കൂലി നല്‍കി എന്ന് പറഞ്ഞു, അത് ബോധ്യപ്പെട്ടപ്പോള്‍ മിണ്ടാതിരിക്കാന്‍ പറ്റില്ലലോ? ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ധാര്‍മികതയുടെ പേരില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെന്നും പിപി ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.
Post Your Comments