
ലക്നൗ: ഉത്തർപ്രദേശിൽ മകളുടെ സുഹൃത്തായ മദ്രസ വിദ്യാർത്ഥിനിയെ മസ്ജിദിൽ കൊണ്ടു പോയി പീഡിപ്പിച്ച ഇമാം അറസ്റ്റിൽ. അമ്റോഹ സ്വദേശി മൗലാന അബ്ദുൾ ഖാദറാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. ദിവസവും രാവിലെ പെൺകുട്ടി മസ്ജിദിന് സമീപത്തെ മദ്രസയിൽ മതപഠനത്തിനായി എത്താറുണ്ട്. ശനിയാഴ്ചയും പതിവ് പോലെ മദ്രസയിൽ എത്തിയ പെൺകുട്ടിയെ അബ്ദുൾ ഖാദർ മസ്ജിദിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
മസ്ജിദും തന്റെ മുറിയും വൃത്തിയാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടിയെ ഇയാൾ കൂടെ കൊണ്ട് പോയത്. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ, വൈകീട്ട് വീട്ടിലെത്തിയ പിതാവിനോട് ഇക്കാര്യം കുട്ടി പറയുകയായിരുന്നു. ഉടനെ അബ്ദുൾ ഖാദറിനെതിരെ പിതാവ് പോലീസിൽ പരാതി നൽകി. ഇതിനിടെ ഒളിവിൽ പോയ അബ്ദുൾ ഖാദറിനെ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
Post Your Comments