തൃശൂര്‍: മംഗുളൂരു യേനപ്പോയ കോളേജിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സംശയാസ്പദമായ ചില കാര്യങ്ങളാണെന്ന് ഹിന്ദു ഐക്യവേദിയും ബിജെപിയും ആരോപിച്ചു. രണ്ടുദിവസം മുമ്പാണ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഭുവന താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശിനിയാണ് മരിച്ച ഭുവന. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് താന്‍ ചതിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി സഹപാഠി അല്‍ത്താഫിനും പോലീസിനും ഭുവന വീഡിയോ സന്ദേശം അയച്ചിരുന്നു.
Read Also:ചികിത്സയ്‌ക്കെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡോക്ടർ അറസ്റ്റിൽ
നീയെന്നെ വഞ്ചിച്ചു, ഇതുപോലെ ആരെയും നീ ചതിയില്‍ പെടുത്താന്‍ പാടില്ല. നീ ഒരു കാലത്തും നേരെയാകില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ എന്റെ അമ്മയുടെ മകളായി തന്നെ ജനിക്കണം. എന്നെല്ലാമായിരുന്നു ഭുവന അയച്ച വീഡിയോ സന്ദേശത്തില്‍ ഉണ്ടായിരുന്നത്.
സംഭവത്തില്‍ കസ്റ്റഡിയിലായ അല്‍ത്താഫിനെ മംഗളൂരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 10 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അല്‍ത്താഫിന്റെ ബന്ധങ്ങള്‍ സംശയം ജനിപ്പിക്കുന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. ഭുവനയുടെ മരണത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭുവനയുടെ മരണത്തിന് പിന്നില്‍ ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള നിഗൂഢതകള്‍ ഉണ്ടെന്ന സംശയമാണ് ഉയരുന്നത്.
Post Your Comments