കോഴിക്കോട്: കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) യിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു. കാമ്പസിനുള്ളിലെ കെട്ടിടത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥി ചാടിയത്.
മുംബൈ സ്വദേശിയായ യോഗേശ്വര്‍ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെ ഹോസ്റ്റലിന്റെ ഏഴാം നിലയില്‍നിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് യോഗേശ്വര്‍ നാഥ്. അവസാന വര്‍ഷ ബിടെക് പരീക്ഷകള്‍ ഇന്നലെയാണ് അവസാനിച്ചത്.
അതേസമയം, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അറിവായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളെ പൊലീസ് ചോദ്യം ചെയ്യും.
Post Your Comments