ബ്രിസ്‌ബേന്‍: ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ജയം. മുഹമ്മദ് ഷമിയുടെ അവസാന ഓവറില്‍ ഇന്ത്യ ആറ് റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ആരോണ്‍ ഫിഞ്ചിന്‍റെ അര്‍ധ സെഞ്ചുറിക്കിടയിലും 20-ാം ഓവറിലെ അവസാന പന്തില്‍ 180ല്‍ ഓള്‍ഔട്ടായി.
മത്സരത്തില്‍ ഒരോവര്‍ എറിഞ്ഞ ഷമി 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. കൂടാതെ, ഷമിയുടെ അവസാന ഓവറില്‍ ഒരു റണ്ണൗട്ടുമുണ്ടായിരുന്നു. മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് നായകന്‍ ആരോണ്‍ ഫിഞ്ചും മിച്ചല്‍ മാര്‍ഷും ഓസീസിന് നല്‍കിയത്. ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത മാര്‍ഷ് 18 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 35 റണ്‍സെടുത്തു.
പവര്‍പ്ലേയിലെ നാലാം പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ഡാക്കുകയായിരുന്നു. 11-ാം ഓവറിലെ നാലാം പന്തില്‍ സ്റ്റീവ് സ്‌മിത്തിനെ(11) ചാഹല്‍ ബൗള്‍ഡാക്കി. ഫോമിലേക്ക് മടങ്ങിയെത്തിയ ഫിഞ്ച് 40 പന്തില്‍ ഫിഫ്റ്റി തികച്ചതോടെ ഓസീസ് ജയത്തിലേക്ക് നീങ്ങി. 16-ാം ഓവറിലെ മൂന്നാം പന്തില്‍ ഭുവി മാക്‌സ്‌വെല്ലിനെ(23) ഡികെയുടെ കൈകളിലെത്തിച്ചു.
18-ാം ഓവറിലെ രണ്ടാം പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ(7) അര്‍ഷ്‌ദീപും മടക്കി. 19-ാം ഓവറിലെ ആദ്യ പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍, ഫിഞ്ചിനെയും(79), പിന്നാലെ ടിം ഡേവിഡിനെ(5) കോഹ്ലി റണ്ണൗട്ടാക്കിയതോടെ ഓസീസ് വിറച്ചു. അവസാന ഓവറില്‍ 11 റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
Read Also:- മാനസിക സമ്മര്‍ദ്ദം കുറയ്ക്കാൻ പേരക്ക..!
ഷമിയുടെ മൂന്നാം പന്തില്‍ കമ്മിന്‍സിനെ(7) പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ആഷ്‌ടണ്‍ ടര്‍ണര്‍ റണ്ണൗട്ടായി. അഞ്ചാം പന്തില്‍ ഇംഗ്ലിസ് ബൗള്‍ഡായി. അവസാന പന്തില്‍ കെയ്‌ന്‍ റിച്ചാഡ്‌സണും ബൗള്‍ഡായതോടെ ഇന്ത്യ ജയമുറപ്പിച്ചു. നേരത്തെ, കെഎല്‍ രാഹുലിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും അര്‍ധ സെഞ്ചുറി മികവിലാണ് ഇന്ത്യ പൊരുതാവുന്ന സ്കോര്‍ നേടിയത്.
Post Your Comments