
മട്ടാഞ്ചേരി: വിൽപനക്കായി സൂക്ഷിച്ച 10.3 ഗ്രാം രാസലഹരിയും 49.24 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ തോപ്പുംപടി പൊലീസിന്റെ പിടിയിൽ. ഓട്ടോ ഡ്രൈവറായ ചേരാനല്ലൂർ നടുവില പറമ്പിൽ വീട്ടിൽ അഗസ്റ്റിൻ സിജോ (32), മുണ്ടംവേലി ഡിക്രൂശിങ്കൽ വീട്ടിൽ വർഗീസ് (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സിജോ വാടകക്ക് താമസിക്കുന്ന മുണ്ടംവേലി മഹാവീർ എൻക്ലേവിന് സമീപമുള്ള വീട്ടിൽ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ കവറിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.
സംഭവത്തിൽ, തോപ്പുംപടി പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments