CricketLatest NewsNewsSports

നെറ്റ്‌സില്‍ രോഹിത് ശർമ്മയ്ക്ക് പന്തെറിഞ്ഞ് 11കാരന്‍

ബ്രിസ്‌ബേന്‍: ഇടംകൈയന്‍ പേസ് കൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ അതിശയിപിച്ച 11 വയസ് മാത്രമുള്ള ദ്രുശില്‍ ചൗഹാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. രോഹിത് ശര്‍മ്മയുടെ ക്ഷണപ്രകാരം ദ്രുശില്‍ ഇന്ത്യന്‍ ടീമിന്‍റെ ഡ്രസിംഗ് റൂമില്‍ എത്തുകയും പിന്നാലെ നെറ്റ്‌സില്‍ അദ്ദേഹത്തിനെതിരെ പന്തെറിയുകയും ചെയ്തു.

ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഈ മനോഹര നിമിഷം. പരിശീലന മത്സരങ്ങള്‍ക്കായി ഇന്ത്യൻ ടീം പെര്‍ത്തിലുള്ളപ്പോഴാണ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന നൂറുകണക്കിന് കുട്ടിത്താരങ്ങളുടെ കൂട്ടത്തിലെ 11കാരന്‍ ദ്രുശില്‍ ചൗഹാന്‍റെ പന്തുകളില്‍ രോഹിത്തിന്‍റെ കണ്ണുടക്കിയത്.

രോഹിത് മാത്രമല്ല, ഇന്ത്യന്‍ ഡ്രസിംഗ് റൂം ഒന്നാകെ കുഞ്ഞുതാരത്തിന്‍റെ ബൗളിംഗ് ആകാംക്ഷയോടെ നോക്കിനിന്നു. ഉടനെ ദ്രുശിലിനെ വിളിച്ച് നെറ്റ്‌സില്‍ തനിക്കെതിരെ പന്തെറിഞ്ഞോളാന്‍ രോഹിത് പറയുകയായിരുന്നു. മികച്ച റണ്ണപ്പും പേസുമാണ് ദ്രുശില്‍ ചൗഹാന്‍റേത്. ഒരു ക്രിക്കറ്ററായി മാറുകയാണ് തന്‍റെ ലക്ഷ്യം.

ഇന്‍-സ്വിങ് യോര്‍ക്കറുകളും ഔട്ട്‌-സ്വിങ്ങറുകളുമാണ് തന്‍റെ പ്രിയ പന്തുകള്‍ എന്നും ദ്രുശില്‍ പറയുന്നു. രോഹിത്തിന് പുറമെ ഇന്ത്യന്‍ പരിശീലക സംഘവും ദ്രുശിലിന് തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്തു. ഭാവി താരത്തിന് ഓട്ടോഗ്രാഫ് നല്‍കിയാണ് രോഹിത് ശര്‍മ്മ യാത്രയാക്കിയത്.

Read Also:- കറൻസി നോട്ടുകൾ ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ച നിലയിൽ

അതേസമയം, ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സന്നാഹ മത്സത്തിൽ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഡേവിഡ് വാര്‍ണറും മാത്യൂ വെയ്‌ഡും ജോഷ് ഹേസല്‍വുഡും ആദം സാംപയുമില്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ലോകകപ്പിന് മുമ്പ് ഏറ്റവും കരുത്തരായ ടീമുകളിലൊന്നിനെ നേരിടുന്നതിന്‍റെ ആവേശത്തിലാണ് ടീം ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button