ഇടുക്കി: മൂന്നാറിലെ ജനവാസകേന്ദ്രത്തിൽ നിന്നു പിടികൂടിയ കടുവ ചത്തു. പെരിയാർ കടുവാസങ്കേതത്തിൽ തുറന്നു വിട്ട കടുവയാണ് ചത്തത്. പെരിയാർ സങ്കേതത്തിലെ തടാകത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
ഒക്ടോബർ ഏഴിന് രാത്രി 8.30-നാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ ഭീതി വിതച്ച കടുവയെ വനംവകുപ്പ് കെണിവച്ച് പിടിച്ചശേഷം ഒക്ടോബർ ഏഴിന് ഉൾക്കാട്ടിൽ തുറന്നുവിടുകയായിരുന്നു. നിരീക്ഷണത്തിനായി കടുവയുടെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചിരുന്നെങ്കിലും പിന്നീട് സാറ്റ്ലൈറ്റ് ബന്ധം നഷ്ടമാവുകയായിരുന്നു.
Read Also : മെക്സിക്കോയിലെ ബാറിൽ വെടിവെപ്പ്: സ്ത്രീകൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു
ഒരു കണ്ണിന് തിമിരം ബാധിച്ചിരുന്നു. മാത്രമല്ല, പ്രായാധിക്യം മൂലമുള്ള അവശതകളും സ്വഭാവികമായി ഇരതേടാൻ പെൺകടുവയ്ക്ക് കഴിയാത്ത അവസ്ഥയിലായിരുന്നു. അതിനാലാണ് കാടിറങ്ങിയത്.
Post Your Comments