AlappuzhaLatest NewsKeralaNattuvarthaNews

പൂട്ടികിടന്നിരുന്ന വീട് കുത്തിത്തുറന്ന് മോഷണശ്രമം

ചിങ്ങോലി പുന്നക്കുളങ്ങരയിൽ അന്നമ്മ മാത്യുവിന്റെ അടച്ചിട്ടിരുന്ന ഇരുനില വീട്ടിലാണ് മോഷണ ശ്രമം നടന്നത്

ഹരിപ്പാട്: വീടു കുത്തിതുറന്ന് മോഷണശ്രമം. ചിങ്ങോലി പുന്നക്കുളങ്ങരയിൽ അന്നമ്മ മാത്യുവിന്റെ അടച്ചിട്ടിരുന്ന ഇരുനില വീട്ടിലാണ് മോഷണ ശ്രമം നടന്നത്.

കാർത്തികപ്പള്ളി കാവിൽ പടിക്കൽ ക്ഷേത്രത്തിനു സമീപം ആണ് സംഭവം. അന്നമ്മ മാത്യു മക്കളോടൊപ്പം ഭോപ്പാലിലാണ് താമസിക്കുന്നത്. ഏഴുവർഷമായി വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.

Read Also : വിണ്ടുകീറിയ കാൽ പാദങ്ങൾ ചികിത്സിക്കാൻ ഫലപ്രദമായ പ്രതിവിധികൾ ഇവയാണ്

ഞായറാഴ്ച ഉച്ചയോടെ വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന ആൾ എത്തിയപ്പോഴാണ് വീട് കുത്തിപ്പൊളിച്ച് അകത്ത് കടന്നതായി കാണുന്നത്. പുറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് വീടിനുളളിൽ കയറിയത്. ഇരുനിലകളിലെയും മുറികൾ കുത്തിത്തുറന്ന് സാധനസാമഗ്രികൾ എല്ലാം വാരി താഴെയിട്ട് നിലയിലാണ്. കുത്തിത്തുറക്കാൻ ഉപയോഗിച്ച പാരയും വെട്ടുകത്തികളും പ്ലെയറും താഴത്തെ മുറിയുടെ സമീപത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കരീലക്കുളങ്ങര പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button