Latest NewsKeralaNews

ബിരുദ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന കേസ്, പ്രതി കുറ്റക്കാരന്‍

നാടിനെ നടുക്കിയ സംഭവം നടന്നത് മോഷണശ്രമം തടയുന്നതിനിടെ

കൊച്ചി : വാഴക്കുളത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല (44) യെയാണ് ജഡ്ജി വി.ജ്യോതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2018 ജൂലൈ 30 ന് ആണ് സംഭവം. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അമ്പുനാട് അന്തിനാട് നിമിഷ തമ്പിയെയാണ് മോഷണശ്രമത്തിനിടയില്‍ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്.

Read Also: ഇന്ത്യയില്‍ പുതിയ ക്രൂഡ് ഓയില്‍ നിക്ഷേപം കണ്ടെത്തി: കൃഷ്ണ-ഗോദാവരി തടത്തില്‍ നിന്ന് പ്രതിദിന ഉത്പാദനം 45,000 ബാരല്‍

വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷാ തമ്പിയെ കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. മാറമ്പിള്ളി എം.ഇ.എസ് കോളേജ് ബി.ബി.എ വിദ്യാര്‍ത്ഥിനിയായിരുന്നു.

തടിയിട്ടപറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.എം.ഷെമീറിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അന്നത്തെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എസ് ഉദയഭാനുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button