Latest NewsKeralaNews

ഡികെ ശിവകുമാര്‍ സാംസ്‌കാരിക കേരളത്തെ പരിഹസിക്കുന്നു,രാജരാജേശ്വര ക്ഷേത്രം മന്ത്രവാദം നടക്കുന്ന സ്ഥലമല്ല: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മൃഗബലി വിവാദത്തില്‍ കേരളത്തെ വലിച്ചിഴയ്ക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഡികെ ശിവകുമാറിന് ഭ്രാന്താണെന്നും കേരളത്തിലെ സാംസ്‌കാരിക ജീവിതത്തെ പരിഹസിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്നും പറഞ്ഞ അദ്ദേഹം രാജരാജേശ്വര ക്ഷേത്രം അത്തരം മന്ത്രവാദ പൂജകള്‍ നടക്കുന്ന ഇടമല്ലെന്നും വ്യക്തമാക്കി.

Read Also: ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കും,എന്നെ അനുഗ്രഹിക്കാന്‍ ജനങ്ങളുണ്ട്’: ദുര്‍മന്ത്രവാദ ആരോപണത്തില്‍ ഡി.കെ ശിവകുമാര്‍

എക്‌സാലോജിക് വിവാദത്തില്‍ മുഖ്യമന്ത്രിയെയും മകള്‍ വീണയെയും പൂര്‍ണമായി പിന്തുണച്ച എംവി ഗോവിന്ദന്‍ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തിയാല്‍ അതിനെ ആശയം കൊണ്ട് നേരിടുമെന്നും പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയും ജയിലില്‍ അടച്ചും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാന്‍ ബിജെപി ശ്രമിച്ചു. എന്നിട്ടും മോദി ഗ്യാരണ്ടി പോലുള്ള ചെപ്പടി വിദ്യ പോലും ജനം ഉള്‍ക്കൊണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button