സിഡ്നി: സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ടീമിന്റെ എക്സ് ഫാക്ടറാവാന്‍ കഴിയുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. സൂര്യകുമാർ യാദവ് വളരെ ആത്മവിശ്വാസമുള്ള താരമാണെന്നും ടി20 ലോകകപ്പിലും വിസ്മയ ഫോം തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ലോകകപ്പിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞു.
‘സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ടീമിന്റെ എക്സ് ഫാക്ടറാവാന്‍ കഴിയും. ടി20 ലോകകപ്പിലും വിസ്മയ ഫോം അദ്ദേഹം തുടരും എന്നാണ് പ്രതീക്ഷ. വളരെ ആത്മവിശ്വാസമുള്ള താരമാണ് സൂര്യകുമാർ. ജസ്പ്രീത് ബുമ്രക്ക് പകരക്കാരനായി അവസാന നിമിഷം ലോകകപ്പ് സ്ക്വാഡില്‍ ഇടംപിടിച്ച മുഹമ്മദ് ഷമിയെ ഞാനടുത്ത് കണ്ടിട്ടില്ല. എന്നാല്‍, ഷമി മികച്ച ഫിറ്റ്നസിലാണ് എന്നാണ് മനസിലാക്കുന്നത്’.
‘ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പൂര്‍ണ പരിശീലന സെഷനുകള്‍ പൂര്‍ത്തിയാക്കിയാണ് താരം വരുന്നത്. ഞായറാഴ്ച ബ്രിസ്ബേനില്‍ ഇന്ത്യന്‍ ടീമിന് പ്രാക്ടീസ് സെഷനുണ്ട്. അവിടെവച്ച് മുഹമ്മദ് ഷമിയെ കാണാമെന്നും അതിനനുസരിച്ച് തീരുമാനം കൈക്കൊള്ളാമെന്നുമാണ് പ്രതീക്ഷ’ രോഹിത് ശര്‍മ്മ പറഞ്ഞു.
Read Also:- ആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല കന്യാസ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത്: ജലീലിന് മറുപടിയുമായി കന്യാസ്ത്രീ
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ദ്ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി.
Post Your Comments