സംസ്ഥാനത്ത് ബുധനാഴ്ചവരെ വ്യാപകമായ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാകും പരക്കെ മഴകിട്ടുക. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്ധ്രതീരത്തിനടുത്തും മധ്യഅറേബ്യന്‍ സമുദ്രത്തിലും ചക്രവാത ചുഴികള്‍ രൂപമെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കാനും ഇടയുണ്ട്. ഇവയുടെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post Your Comments