മംഗളൂരു: മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം പഠിച്ചിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലയാളിയായ 22കാരിയാണ് മംഗളൂരുവില്‍ തൂങ്ങിമരിച്ചത്. സംഭവത്തില്‍ സുഹൃത്തും സഹപാഠിയുമായ അല്‍ത്താഫിനെതിരെ പോലീസ് കേസെടുത്തു. 22-കാരിയായ ഭുവന ബാബു താമസസ്ഥലത്താണ് തൂങ്ങി മരിച്ചത്. അല്‍ത്താഫിനെതിരെ പോലീസ് ആത്മഹത്യാപ്രേരണയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഭുവന ആത്മഹത്യ ചെയ്തത്. തൃശൂര്‍ ഇളന്തുരുത്ത് കാര്യാട്ടുകര കുറ്റിക്കാട്ടുപറമ്പില്‍ വീട്ടില്‍ ബാബുവിന്റെ മകളാണ് ആത്മഹത്യ ചെയ്ത ഭുവന. മംഗളൂരുവില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലായിരുന്നു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. ബെല്‍മേട്ട യേനപ്പോയ കോളജിലെ ഫോറന്‍സിക് സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.
Post Your Comments