ThiruvananthapuramNattuvarthaLatest NewsKeralaNews

ഗവർണർക്കെതിരെ നിയമഭേദഗതി ആലോചിക്കും: എതിർത്താൽ കോടതിയെ സമീപിക്കുമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആരോപണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർവ്വകലാശാല നിയമം ഗവർണർ ദുരുപയോഗം ചെയ്യുകയാണെന്നും ഇത് തുടർന്നാൽ നിയമഭേദഗതി ആലോചിക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഗവർണർ എതിർത്താൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കനത്ത മഴ : നീണ്ടപാറയിൽ മലവെള്ളപ്പാച്ചിലിൽ കലുങ്കുകൾ തക‍ർന്നു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
നേരത്തെ, ഗവർണറുടെ നിർദ്ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെ അയോഗ്യരാക്കിയിരുന്നു. ചാൻസലർകൂടിയായ ഗവർണർ തന്നെ നാമനിർദ്ദേശം ചെയ്ത 15 പേർക്കാണ് സെനറ്റംഗത്വം നഷ്ടമായത്. ശനിയാഴ്ച മുതൽ ഇവർ അയോഗ്യരാണെന്നു കാണിച്ച് വൈസ് ചാൻസലർക്ക് ഗവർണർ കത്ത് നൽകുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഗവർണർക്കെതിരെ കാനം രാജേന്ദ്രൻ
വിമർശനവുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button