കൊച്ചി: തനിക്കെതിരായി ബലാത്സംഗ പരാതി നൽകിയ യുവതിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. പരാതിക്കാരി നിരവധി കേസുകളിലെ പ്രതിയാണെന്നും ഇവർക്കെതിരെ രണ്ട് വാറണ്ടുകള്‍ ഉണ്ടെന്നും എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ പറഞ്ഞു. ഒരു സിഐക്കും എസ്‌ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരിയെന്നും എല്‍ദോസിനായി ഹാജരായ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ അല്ലെന്നും ഏത് സമയവും കോടതിക്ക് മുമ്പില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എല്‍ദോസിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
അജ്ഞാത മൃതദേഹം കണ്ടെത്തി : മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കം
കഴിഞ്ഞ മാസം 28ന് പരാതി നല്‍കുമ്പോള്‍ ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നില്ല. കോവളത്ത് വെച്ച് ആക്രമണത്തിനിരയായെന്ന് പറഞ്ഞ ദിവസം പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍, അപ്പോഴും യുവതി പരാതി നല്‍കിയിരുന്നില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി വാദിച്ചു. കേസില്‍ വാദം പൂര്‍ത്തിയായി. കേസ് അടുത്ത വ്യാഴാഴ്ച വിധി പറയാനായി മാറ്റി.
Post Your Comments