തൃശൂർ: സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്. ചേരി തിരിഞ്ഞു വരെ വാഗ്വാദങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്. സന്ദീപ് വാര്യർക്ക് അനുകൂലമായും പ്രതികൂലമായും ചർച്ചകൾ നടക്കുകയാണ്. എന്നാൽ ഇതിനെ കുറിച്ച് ഇതുവരെ സന്ദീപ് വാര്യർ പ്രതികരിച്ചിട്ടില്ലായിരുന്നു. അദ്ദേഹം ഇന്ന് വൈകുന്നേരം പത്രസമ്മേളനം നടത്തുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്.
സന്ദീപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇന്ന് വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരത്ത് വാർത്താ സമ്മേളനം . എന്ന് മാത്രമാണ് സന്ദീപിന്റെ പോസ്റ്റിൽ ഉള്ളത്.
അതിന് താഴെ നിരവധി കമന്റുകൾ വരുന്നുണ്ട്. കോൺഗ്രസിലേക്ക് സ്വാഗതം എന്ന് ചിലർ കമന്റ് ചെയ്യുന്നുണ്ട്.
Post Your Comments