Latest NewsNewsInternational

പാകിസ്ഥാനിലെ പ്രമുഖ ആശുപത്രിയുടെ മേൽക്കൂരയിൽ കണ്ടെത്തിയത് 200 അഴുകിയ മൃതദേഹങ്ങൾ

ലാഹോർ: പാകിസ്ഥാനിലെ മുളട്ടാൻ നഗരത്തിലെ ആശുപത്രിയുടെ മേൽക്കൂരയിൽ 200 ലധികം അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. മുളട്ടാനിലെ നിഷ്താർ ഹോസ്പിറ്റലിന്റെ മോർച്ചറിയുടെ മേൽക്കൂരയിൽ നിന്നാണ് 200 ലധികം മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി സർക്കാർ ഉത്തരവിട്ടു. നിഷ്താർ ആശുപത്രിയുടെ മേൽക്കൂരയിലെ മുറിയിൽ കണ്ടെത്തിയ ഡസൻ കണക്കിന് മൃതദേഹങ്ങൾ അഴുകിയതാണെന്ന് അധികൃതർ സൂചിപ്പിക്കുന്നു.

മൃതദേഹങ്ങളുടെ എണ്ണം സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. മൃതദേഹങ്ങൾ നിലവിൽ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പുരുഷൻമാരുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുട്ടികളുടേത് ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അഴുകിയ ശരീരങ്ങളെല്ലാം നഗ്നമായിരുന്നു. മെഡിക്കൽ വിദ്യാർത്ഥികൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന മൃതദേഹങ്ങളാണിതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. എന്നാൽ, മെഡിക്കൽ വിദ്യാർത്ഥികൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതാണെങ്കിൽ എന്തുകൊണ്ട് ആശുപത്രിയുടെ ടെറസിൽ ഇത് അഴുകിയ നിലയിൽ കണ്ടെത്തി എന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തെ കുറിച്ച് വിശദീകരണവുമായി

തന്റെ 50 വർഷത്തെ ജീവിതത്തിൽ ഇതുപോലൊന്ന് കണ്ടിട്ടില്ലെ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശകൻ താരിഖ് സമാൻ പറഞ്ഞു. മേൽക്കൂരയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ അഴുകിയിരുന്നുവെന്നും, അവയിലെല്ലാം പുഴുക്കൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read:ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമാണ് പാകിസ്ഥാൻ: ജോ ബൈഡൻ

‘മേൽക്കൂരയിലെ ശവങ്ങളിൽ കഴുകന്മാർ ഉണ്ടായിരുന്നു. അവർ മൃതദേഹം കൊത്തിവലിക്കുകയായിരുന്നു. മൃതദേഹത്തിൽ പുഴുക്കളും ഉണ്ടായിരുന്നു. മോർച്ചറിയുടെ മേൽക്കൂരയിൽ കുറഞ്ഞത് 35 മൃതദേഹങ്ങളെങ്കിലും ഉണ്ടായിരുന്നു. 200 ലധികം ഉണ്ടെന്ന് പറയുന്നു, അതിൽ വ്യക്തത വന്നിട്ടില്ല. മെഡിക്കൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതാണെന്നാണ് സൂചന. അങ്ങനെയെങ്കിൽ, മൃതദേഹങ്ങൾ നമസ്-ഇ-ജനാസയ്ക്ക് ശേഷം ശരിയായ രീതിയിൽ സംസ്കരിക്കേണ്ടതായിരുന്നു. പകരം അവ മേൽക്കൂരയിൽ എറിയുകയായിരുന്നു’, അദ്ദേഹം പറഞ്ഞു.

അതിനിടെ, ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങൾ സംബന്ധിച്ച വാർത്ത പഞ്ചാബ് മുഖ്യമന്ത്രി പർവേസ് ഇലാഹി ശ്രദ്ധിക്കുകയും പഞ്ചാബ് സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ ആൻഡ് മെഡിക്കൽ എജ്യുക്കേഷൻ സെക്രട്ടറിയോട് റിപ്പോർട്ട് തേടുകയും ചെയ്തു. മൃതദേഹങ്ങൾ കണ്ടെത്തുകയും വീഡിയോകളും ചിത്രങ്ങളും ഇന്റർനെറ്റിൽ പങ്കുവെക്കുകയും ചെയ്തതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ ആറംഗ സമിതിയെ രൂപീകരിച്ചു. കൂടാതെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിഷ്താർ മെഡിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മൂന്നംഗ കമ്മിറ്റിയും രൂപീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button