അബുദാബി: യുഎഇ പൗരന്മാർക്ക് നവംബർ 1 മുതൽ ജപ്പാനിലേക്ക് വിസ രഹിത പ്രവേശനം. സാധാരണ പാസ്പോർട്ട് കൈവശമുള്ള യുഎഇ പൗരന്മാർക്ക് വിസയില്ലാതെ ജപ്പാനിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. യുഎഇ പൗരന്മാരുടെ സന്ദർശന കാലയളവ് 30 ദിവസത്തിൽ കൂടുതലായില്ലെങ്കിൽ അവർക്ക് വിസ രഹിത പ്രവേശനം ലഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
യുഎഇയും ജപ്പാനും തമ്മിൽ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ഒപ്പുവെച്ച സാഹചര്യത്തിലാണ് പുതിയ നടപടി. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾക്ക് ശേഷം അതിർത്തികൾ വീണ്ടും തുറന്നുവെന്നും വിദേശ വിനോദ സഞ്ചാരികൾക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതായും ജപ്പാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Post Your Comments