
പഴയങ്ങാടി: പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ അസമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ച യുവാവിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. ഏഴോം പഞ്ചായത്ത് പരിധിയില്‍പ്പെട്ട വീട്ടില്‍ സുഹൃത്തായ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന 17 കാരിയെയാണ് രാത്രിയില്‍ അതിക്രമിച്ച് കയറി അസ്ലം എന്ന യുവാവ് പീഡിപ്പിച്ചത്.
Read Also : ദാരിദ്ര്യത്തില്‍ നിന്ന് സമൃദ്ധിയിലേക്ക് പൊടുന്നനെ ഉയര്‍ന്ന അര്‍ച്ചനയുടെ ജീവിതം സിനിമയാക്കുന്നു
സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം തുറന്ന് പറഞ്ഞത്. തുടര്‍ന്ന്, സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈൻ അധികൃതർ നൽകിയ പരാതിയില്‍ കേസെടുത്ത പഴയങ്ങാടി പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments