ന്യൂഡല്‍ഹി : രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത മാസം 10 മുതല്‍ സര്‍വീസ് ആരംഭിക്കും. ചെന്നൈ-ബെംഗളൂരു-മൈസൂരു റൂട്ടുകളിലൂടെ ആയിരിക്കും സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് നടത്തുക. മികച്ച സൗകര്യങ്ങളോടെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. 52 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടുക. ഇവയ്ക്ക് പുറമെ ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനായി കവച് ഉള്‍പ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.
Read Also: ഒറ്റത്തവണ ഏർപ്പെടുത്തുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഉമ്മുൻ ഖുവൈൻ
കഴിഞ്ഞ ദിവസം നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഹിമാചല്‍ പ്രദേശിലെ ഉന റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. ഹിമാചല്‍ പ്രദേശിലെ അംബ് അന്‍ഡൗറ മുതല്‍ ന്യൂഡല്‍ഹി വരെയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂര്‍ സാഹിബ്, ഉന എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകള്‍ ഉള്ളത്. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും ട്രെയിന്‍ സര്‍വീസ് നടത്തും. പുതുതായി ആരംഭിച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസ് മേഖലയിലെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും എന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
Post Your Comments