Latest NewsNewsIndia

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയിലേയ്ക്ക്?

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന കാര്യം പരിഗണിച്ച് ബിജെപി നേതൃത്വം. ദക്ഷിണേന്ത്യയില്‍ കൂടി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. നരേന്ദ്ര മോദിയുടെ രണ്ടാമത്തെ മണ്ഡലമായി തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലമാണ് പരിഗണിക്കുന്നത്. രാമേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയാണ് രാമനാഥപുരം. അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തിന് മുമ്പ് മോദി രാമേശ്വരം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വഡോദരയിലും വാരാണസിയിലും മത്സരിച്ചിരുന്നു.

Read Also: വികസന പദ്ധതികൾക്ക് വേഗംപകർന്ന് കേന്ദ്രം: ഝാർഖണ്ഡിലേയും പശ്ചിമ ബംഗാളിലേയും വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

2019ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുമെന്നാണ് വിവരം. ദക്ഷിണേന്ത്യയില്‍ കൂടി കൂടുതല്‍ സീറ്റുകള്‍ നേടുന്നതിന് മോദിയുടെ സ്ഥാനാര്‍ത്ഥിത്വം നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് രണ്ടു സീറ്റുകളില്‍ മത്സരിക്കാനുള്ള സാധ്യത തേടുന്നത്. ബിജെപിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയാകുന്നതോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button