KeralaLatest NewsNews

തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് ബുധനാഴ്ചകളിൽ ഓടില്ല

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ഡെസ്റ്റിനേഷൻ പോയിന്റ് നീട്ടി. മംഗലാപുരം വരെയാണ് ട്രെയിൻ നീട്ടിയത്. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയിരിക്കുന്നത്.

കേരളത്തില്‍ നിന്നും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകുന്നവര്‍ക്ക് പുതിയ സമയക്രമം ഉപകാരപ്പെടും. ഭക്തരെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് കാസര്‍ക്കോട് നിന്നും പുറപ്പെട്ടിരുന്ന ട്രെയിന്‍ മംഗലാപുരത്തു നിന്നും രാവിലെ 6.15ന് പുറപ്പെടും. കാസര്‍ക്കോട് 6.57ന് എത്തിച്ചേര്‍ന്ന് പതിവു പോലെ ഏഴു മണിക്ക് പുറപ്പെടും. ബാക്കി എല്ലാ സ്റ്റേഷനുകളിലും പതിവ് സമയത്തില്‍ തന്നെയാണ് വണ്ടി ഓടുക.

വൈകിട്ട് നാലേ അഞ്ചിന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ട്രെയിന്‍ കാസര്‍ക്കോട് യാത്ര അവസാനിപ്പിക്കാന്‍ രാത്രി 11:58ന് എത്തിയിരുന്നത് മംഗലാപുരം വരെ ദീര്‍ഘിപ്പിക്കുന്നതോടെ 13 മിനുട്ട് നേരത്തെയെത്തും. 11:45ന് കാസര്‍ക്കോടെത്തുന്ന 20362-ാം നമ്പര്‍ വന്ദേഭാരത് രാത്രി 12.40നാണ് മംഗലാപുരത്ത് യാത്ര അവസാനിപ്പിക്കുക. കാസര്‍ക്കോട് വന്ദേഭാരത് ചൊവ്വാഴ്ചയും തിരുവനന്തപുരം വന്ദേഭാരത് തിങ്കളാഴ്ചയും സര്‍വീസ് നടത്തിയിരുന്നില്ല. തിരുവനന്തപുരം- മംഗലാപുരം റൂട്ടില്‍ ഓടിത്തുടങ്ങുന്നതോടെ ബുധനാഴ്ചയായിരിക്കും ട്രെയിനിന് അവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button