PathanamthittaLatest NewsKeralaNattuvarthaNews

ദുർമന്ത്രവാദം: പത്തനംതിട്ടയിൽ ഭാര്യയും ഭർത്താവും കസ്റ്റഡിയിൽ, നടപടി ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ

പത്തനംതിട്ട: ദുർമന്ത്രവാദം നടത്തിയ സംഭവത്തിൽ ഭാര്യയും ഭർത്താവും കസ്റ്റഡിയിൽ. പത്തനംതിട്ടയിലെ മലയാലപ്പുഴ സ്വദേശികളായ ശോഭന, ഭർത്താവ് ഉണ്ണികൃഷ്ണൻ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്. പുതിയപ്പാടുള് വാസന്തി മഠത്തിൽ കുട്ടികളെ ഉൾപ്പെടെ ഉപയോഗിച്ചാണ് ഇവർ ദുർമന്ത്രവാദം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പോലീസ് നടപടി.

ദുർമന്ത്രവാദത്തിനെതിരെ ഡിവൈഎഫ്‌ഐ, ബിജെപി, കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധവുമായി എത്തിയിരുന്നു. ദുർമന്ത്രവാദം നടത്തുന്നവരെ കസ്റ്റഡിയിലെടുക്കുന്നത് വരെ പാർട്ടി പ്രവർത്തകർ പ്രതിഷേധം തുടർന്നു. കസ്റ്റഡിയിലെടുത്ത ശോഭനയേയും ഭർത്താവ് ഉണ്ണികൃഷ്ണനേയും പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

പ്രണയ നൈരാശ്യത്താൽ അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച പ്രതി കീഴടങ്ങി

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കൂടുതൽ പരാതി ലഭിച്ചാൽ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു. സ്ഥലത്ത് നേരത്തേയും പോലീസ് പരിശോധന നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button