സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ദൊട്ടപ്പൻകുളത്ത് ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഇതുവരെ കണ്ടെത്താനായില്ല.
ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് പ്രദേശത്തെ ഒരു പുരയിടത്തിലേക്ക് കടുവ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. പിന്നാലെ, വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
കടുവയെ കണ്ടെത്താത്തതിനാൽ പ്രദേശത്തെ ജനങ്ങള്‍ക്കുള്ള ജാഗ്രതാനിര്‍ദേശം തുടരുകയാണ്. കാടുമൂടിയ ബീനാച്ചി എസ്റ്റേറ്റിനു ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് ദൊട്ടപ്പന്‍കുളം.
അതേസമയം, ചീരാല്‍, മുണ്ടക്കൊല്ലി പ്രദേശങ്ങളില്‍ ഭീഷണിയുയര്‍ത്തിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനമായി. പിടികൂടുന്നതിനു രണ്ട് കൂടുകള്‍ സ്ഥാപിച്ചെങ്കിലും കടുവ കുടുങ്ങിയില്ല. ഈ സാഹചര്യത്തിലാണ് മയക്കുവെടി പ്രയോഗിക്കാനുള്ള നീക്കം.
Post Your Comments