NewsInternationalKuwaitGulf

നിയമവിരുദ്ധമായി സ്വന്തമാക്കിയ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും: കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമവിരുദ്ധമായി സ്വന്തമാക്കിയ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘനം കണ്ടെത്തിയാൽ പിന്നീട് ലൈസൻസ് തിരിച്ചെടുക്കാനാവാത്തവിധമാണ് റദ്ദാക്കുന്നത്. 2 ലക്ഷം ലൈസൻസുകൾ ഇത്തരത്തിൽ പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 8 ലക്ഷത്തോളം വിദേശികൾക്ക് കുവൈത്തിൽ ലൈസൻസ് ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: ഡൽഹി കലാപം: ഐബി ഓഫീസർ അങ്കിത് ശർമ കൊലക്കേസ് പ്രതി മുൻതാജിം  2 വർഷത്തിന് ശേഷം തെലങ്കാനയിൽ അറസ്റ്റിലായി

ഇതിൽ എത്രത്തോളം പേരാണ് നിയമ വിരുദ്ധമായ രീതിയിൽ ലൈസൻസ് കൈക്കലാക്കിയതെന്ന് അന്വേഷണം നടത്തി കണ്ടെത്തും. കുറഞ്ഞത് 2 വർഷം കുവൈത്തിൽ ജോലി ചെയ്യുകയും 600 ദിനാർ ശമ്പളവും ബിരുദവുമുള്ളവർക്കാണ് രാജ്യത്ത് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ അനുമതിയുള്ളത്. എന്നാൽ വ്യാജ രേഖകൾ നൽകിയും മറ്റും പലരും ലൈസൻസ് നേടുന്നുണ്ടെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

Read Also: പ്രകോപനപരമായ വസ്‌ത്രം സ്ത്രീത്വത്തെ അപമാനിക്കാൻ പുരുഷന് ലൈസൻസ് നൽകുന്നില്ല: സിവിക് ചന്ദ്രൻ കേസിൽ ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button