ന്യൂഡല്‍ഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയ നടപടിയിൽ സുപ്രീം കോടതിയിൽ ഭിന്ന വിധി. രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് സുധാൻഷു ധുലിയ ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയപ്പോൾ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിലക്കിനെതിരെ സമർപ്പിച്ച മുഴുവൻ അപ്പീലുകളും തള്ളി ഹൈക്കോടതി വിധി ശരിവച്ചു. തുടർന്ന് ഉചിതമായ തീരുമാനത്തിന് വിഷയം ചീഫ് ജസ്റ്റിസ് യു.യു ലളിതിന് മുമ്പാകെ വയ്ക്കുകയാണെന്ന കാര്യത്തിൽ ഇരുവരും യോജിച്ചു.
ഇതോടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പ്രസ്താവിച്ചു. വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഭിന്ന അഭിപ്രായം വന്നതോടെയാണ് സര്‍ക്കാര്‍ നിരോധനം തുടരുവാന്‍ തീരുമാനിച്ചത്. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി വിധി അനുസരിച്ച് സ്‌കൂളിലും കോളേജിലും ഹിജാബ് ഉപയോഗിക്കുവാന്‍ കഴിയില്ല. ഉയര്‍ന്ന ബെഞ്ചിന് മുന്‍പില്‍ കേസ് എത്തുന്നത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു തരത്തിലുള്ള മതപരമായ ആചാരങ്ങളും അനുവദിക്കില്ലെന്നും. ലോകത്ത് എല്ലാ ഭാഗത്തും ഹിജാബിനെതിരെ സ്ത്രീകള്‍ പ്രക്ഷോഭം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments