Latest NewsNewsLife StyleHealth & Fitness

മുരിക്കിന്റെ ​ഈ ​ഗുണങ്ങൾ അറിയാമോ?

ഈ തലമുറയിലെ കുട്ടികൾ മുരിക്കിനെക്കുറിച്ച് കേട്ടിരിക്കാൻ സാധ്യതയില്ല. പേരിനു കാണാൻ പോലും ഒരു മുരിക്ക് മരമില്ല എന്നത് തന്നെ കാരണം. തണ്ടും ഇലകളും തുരന്ന് നശിപ്പിക്കുന്ന ‘എറിത്രീന ഗാള്‍ വാസ്പ് എന്ന കീടത്തിന്റെ ആക്രമണം കാരണമാണ് കേരളത്തില്‍ വ്യാപകമായി മുരിക്ക് ഇല്ലാതാകാൻ കാരണമെന്ന് ഗവേഷകർ പറയുന്നു.

മുള്ളുമുരിക്കില്‍ കെട്ടിയിട്ട് അടിക്കണം’ കാരണം മുരിക്കുമരത്തില്‍ മുഴുവന്‍ മുള്ളാണ്. എന്നാല്‍ ശിക്ഷയേക്കാള്‍ കൂടുതല്‍ രക്ഷയ്ക്കാണ് മുരിക്ക് ഉപയോഗിച്ചിരുന്നത്. മുരിക്കിന്റെ ചില ഗുണങ്ങൾ ഇനിയെങ്കിലും അറിയാതെ പോകണ്ട.

Read Also : ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല : ഭീതിയിൽ ജനങ്ങൾ, ജാ​ഗ്രതാനിർദ്ദേശം

മുയലുകളുടെയും കുഞ്ഞാടുകളുടെയും പ്രിയപ്പെട്ട തീറ്റയാണ് മുരിക്കില. ഇതുകൊണ്ട് നമുക്കും നല്ല തോരന്‍ വെക്കാം. ഇല, വിത്ത്, തടി, തൊലി, പൂവ് എന്നിവയെല്ലാം ആയുര്‍വേദത്തില്‍ ഔഷധമായി ഉപയോഗിക്കുന്നു. മുറിവെണ്ണ, നാരായണതൈലം, അഭയലവണ, ഗോപാല്‍തൈലം എന്നിവയ്ക്കെല്ലാം മുരിക്കു ഒഴിച്ചൂകൂടാനാവാത്ത ഒന്നാണ്.

അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്ത് അമോണിയയാക്കി മണ്ണില്‍ കലര്‍ത്താന്‍ മുരിക്കിന് നല്ല കഴിവുണ്ടെന്നു പറയുന്നു. കര്‍ണാടകത്തില്‍ മുലപ്പാല്‍ വര്‍ദ്ധിക്കാനും തമിഴ്നാട്ടില്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ബര്‍മയില്‍ പനിക്കും ചൈനയില്‍ കരള്‍രോഗത്തിനും മുരിക്ക് ഉപയോഗിക്കുന്നു. വാതരോഗികള്‍ മുരിക്കിന്‍ പലക കൊണ്ടുള്ള കട്ടിലില്‍ കിടക്കുന്നതും ഉത്തമം ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button