Latest NewsKeralaNews

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കടുത്ത മദ്യപാനി, മദ്യപിച്ച് തന്നെ മര്‍ദ്ദിക്കുന്നത് പതിവ്: തുറന്നു പറഞ്ഞ് യുവതി

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുമായി 10 വര്‍ഷത്തെ പരിചയം, പക്ഷേ വളരെ അടുത്ത ബന്ധം തുടങ്ങിയത് ജൂലൈ മുതല്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ എല്ലാം തുറന്നു പറഞ്ഞ് യുവതി

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുമായി 10 വര്‍ഷത്തെ പരിചയം ഉണ്ടെന്നും, എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയതെന്നും പീഡന പരാതി നല്‍കിയ യുവതിയുടെ വെളിപ്പെടുത്തല്‍. എംഎല്‍എ കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്നും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എക്കെതിരായ പരാതിയെ കുറിച്ച് അവര്‍ വിശദീകരിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ എംഎല്‍എയുടെ ഭാഗത്ത് നിന്ന് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പറഞ്ഞ പരാതിക്കാരി, ഇത് താന്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതാവായ ഒരു
സ്ത്രീ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും  ആരോപിച്ചു.
വിളിച്ച് ഭീഷണിപ്പെടുത്തിയ സ്ത്രീ പെരുമ്പാവൂര്‍ മാറമ്പളളി സ്വദേശിയും മുന്‍ വാര്‍ഡ് മെമ്പറും ആയിരുന്നുവെന്നും യുവതിപറഞ്ഞു.

Read Also: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ആദിലയും നൂറയും ഒന്നിച്ചു: ചിത്രങ്ങൾ പങ്കുവെച്ച് സ്വവർഗദമ്പതികൾ

‘മറ്റ് ഗതിയില്ലാതെയാണ് താന്‍ പരാതി നല്‍കിയത്. തനിക്കെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസിലെ പല നേതാക്കളുടേയും അറിവോടെയാണെന്ന് സംശയിക്കുന്നു. തനിക്ക് പലതും വെളിപ്പെടുത്താനുണ്ട്’, യുവതി പറഞ്ഞു.

എന്നാല്‍, കോണ്‍ഗ്രസിലെ എംഎല്‍എമാരോ പ്രമുഖ നേതക്കളോ വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ആരും വിളിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

‘എംഎല്‍എയുമായി 10 വര്‍ഷത്തെ പരിചയം ഉണ്ട്. എന്നാല്‍, ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. എംഎല്‍എ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. ആദ്യം പരാതി നല്‍കിയത് വനിത സെല്ലിലായിരുന്നു. പിന്നീടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്’, അവര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button