
കരുളായി: ചെറുപുഴ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. രാത്രി ഇറങ്ങിയ യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചു. റോഡരികിൽ നിർത്തിയ ബൈക്ക് മറിച്ചിട്ടു. ഇന്നലെ രാത്രി 9ന് ആണ് സംഭവം.
റോഡിൽ സംസാരിച്ചു നിന്ന യുവാക്കളിൽ ഒരാൾ പുഴയിൽ നിന്ന് കയറിവന്ന കൊമ്പന്റെ മുൻപിൽ പെട്ടു. ഓടിയ യുവാവിനെ ആന പിന്തുടരുകയായിരുന്നു. യുവാവ് സമീപത്തെ വീട്ടിൽ കയറിയാണു രക്ഷപ്പെട്ടത്.
റോഡിലൂടെ ഓടിയ ആന വഴിയരികിൽ നിർത്തിയിട്ട ബൈക്കുകളിലൊന്ന് ചവിട്ടിമറിച്ചു. ആളുകൾ കൂടിയതോടെ ആന വാരിക്കൽ ഭാഗത്തേക്കു നീങ്ങി വളയംകുണ്ടിൽ പുഴയിൽ ഇറങ്ങി കാടുകയറി.
Post Your Comments