KeralaLatest NewsNews

ബി.എ ആളൂര്‍ എങ്ങനെയാണ് കുപ്രസിദ്ധ കേസുകളില്‍ അഭിഭാഷകനായി എത്തുന്നത്: തന്റെ അനുഭവം പങ്കുവെച്ച് സനല്‍ കുമാര്‍ ശശിധരന്‍

ബി.എ ആളൂര്‍ എങ്ങനെയാണ് കേരളത്തിലെ വിവാദമുണ്ടാക്കുന്ന കേസുകളിലൊക്കെ അഭിഭാഷകനായി എത്തുന്നതെന്ന് എനിക്ക് വലിയ കൗതുകം പണ്ടുമുതലേ ഉണ്ട്

കൊച്ചി: കേരളത്തെ നടുക്കിയ നരബലിക്കേസില്‍ പ്രതിഭാഗത്തിനായി അഡ്വ. ആളൂര്‍ ഹാജരാകുമെന്ന് അറിയിച്ചതോടെ കേസ് എന്താകുമെന്ന് ആകാംക്ഷയിലാണ് ജനങ്ങള്‍. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്കായി ആളൂര്‍ ഇതിനു മുമ്പും പലതവണ വക്കാലത്ത് സ്വമേധയാ ഏറ്റെടുത്തിട്ടുണ്ട്.

Read Also:എന്റെ അമ്മ, എന്റെ അമ്മ എന്ന നിലവിളിയോടെ ആ കാഴ്ച്ച കാണാൻ മതിൽ ചാടിക്കടന്നെത്തി: പത്മയുടെ മകൻ ശെൽവരാജിനെ തടഞ്ഞ് പോലീസ്

എന്നാല്‍, ഇതിന് പിന്നില്‍ കുപ്രസിദ്ധി നേടാനുള്ള നീക്കമാണെന്ന തരത്തില്‍ പലവിധത്തിലുള്ള അഭിപ്രായങ്ങള്‍ ഉയന്നുവന്നിട്ടുമുണ്ട്. ഈ വിഷയത്തില്‍ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ആളൂരിന്റെ ഓഫര്‍ നിരസിക്കേണ്ടി വന്ന സാഹചര്യവും സനല്‍ വിശദമാക്കുന്നു.

‘ബി എ ആളൂര്‍ എങ്ങനെയാണ് കേരളത്തിലെ വിവാദമുണ്ടാക്കുന്ന കേസുകളിലൊക്കെ അഭിഭാഷകനായി എത്തുന്നതെന്ന് എനിക്ക് വലിയ കൗതുകം പണ്ടുമുതലേ ഉണ്ട്. മഞ്ജു വാര്യരുടെ പേരിലുള്ള കള്ളക്കേസില്‍ എന്നെ പോലീസ് പിടിച്ചുകൊണ്ട് പോയശേഷം എന്നെ കോടതിയില്‍ ഹാജരാക്കണമെന്ന് ഞാന്‍ ശാറ്യം പിടിച്ചപ്പോള്‍ എന്നെക്കാണാന്‍ രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അഡ്വക്കേറ്റ് ബി.എ ആളൂരിന്റെ ജൂനിയര്‍മാരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞയച്ചിട്ടാണ് വന്നതെന്നും അവര്‍ പറഞ്ഞു. ആരാണ് എനിക്കുവേണ്ടി ആളൂരിനെ സമീപിച്ചത് എന്ന് ചോദിച്ചപ്പോള്‍ എന്റെ ഏതോ സിനിമകളുടെ പ്രൊഡ്യൂസര്‍ ആണ് എനിക്ക് വേണ്ടി കേസ് വാദിക്കാന്‍ അദ്ദേഹത്തെ സമീപിച്ചത് എന്ന് പറഞ്ഞു. ആരാണ് ആ പ്രൊഡ്യൂസര്‍ എന്ന് സാറിനും അറിയില്ല എന്നും അവര്‍ പറഞ്ഞു. വിവരങ്ങള്‍ കൃത്യമല്ലാത്തതുകൊണ്ടും നിഴല്‍ നാടകങ്ങളില്‍ എനിക്ക് താല്‍പര്യമില്ലാത്തത് കൊണ്ടും ഞാനത് നിരസിച്ചു. ഇപ്പോള്‍ നരബലി കേസില്‍ ആളൂര്‍ ആണ് പ്രതികളുടെ അഭിഭാഷകന്‍ എന്ന് കേട്ടപ്പോള്‍ ഓര്‍ത്തതാണ്. ആരായിരിക്കും പ്രതികള്‍ക്ക് വേണ്ടി അദ്ദേഹത്തെ കേസ് ഏല്പിച്ചിട്ടുണ്ടാവുക’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button