KeralaLatest NewsNews

എന്റെ അമ്മ, എന്റെ അമ്മ എന്ന നിലവിളിയോടെ ആ കാഴ്ച്ച കാണാൻ മതിൽ ചാടിക്കടന്നെത്തി: പത്മയുടെ മകൻ ശെൽവരാജിനെ തടഞ്ഞ് പോലീസ്

തിരുവല്ല: നരബലി വാർത്തയിൽ നടുങ്ങി നിൽക്കുമ്പോഴും നാടിന് മുഴുവൻ കണ്ണീർ കാഴ്ച്ചയാകുകയാണ് ശെൽവരാജ്. എന്റെ അമ്മ…എന്റെ അമ്മ എന്ന് വിളിച്ചു കൊണ്ട് ഓടിയെത്തിയ ശെൽവരാജ് എല്ലാവരുടെ ഉള്ളിലും നൊമ്പരമുണർത്തി. നരബലിയിൽ കൊല്ലപ്പെട്ട പത്മയുടെ മകനാണ് ശെൽവരാജ്. ഇങ്ങനെ ഒരു കൊലപാതകം ഭഗവൽ സിങ് ചെയ്യുമെന്നു വിശ്വാസിക്കാനാവുന്നില്ലെന്നാണ് അയൽക്കാർ പറയുന്നത്. വീടിന്റെ ഒരുഭാഗത്തു വയലും മറ്റൊരു ഭാഗത്തു മുളങ്കാടുമായതിനാൽ ആ ഭാഗത്തേക്ക് ആളുകൾ ശ്രദ്ധിക്കാറുമില്ലായിരുന്നു.

Read Also: ഗൂഗിള്‍ പേ വഴി കൈക്കൂലി : എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

ടിവിയിലൂടെ വാർത്തയറിഞ്ഞ് നാടിന്റെ നാനാഭാഗത്തു നിന്നുള്ള ആളുകൾ പ്രദേശത്തേക്ക് ഓടിയെത്തി. പോലീസ് ബാരിക്കേഡ് വച്ചു തടഞ്ഞെങ്കിലും തൊട്ടടുത്ത വീട്ടിലെ മതിൽ വരെ ചാടിക്കടന്നാണ് ശെൽവരാജ് പ്രദേശത്തെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കൊച്ചിയിൽ നിന്നു വരെ പോലീസ് സംഘം സ്ഥലത്തെത്തി.

എളംകുളത്തെ വാടക വീട്ടിലാണ് തമിഴ്‌നാട് ധർമപുരി സ്വദേശിയായ പത്മം താമസിച്ചിരുന്നത്. പത്മത്തിന്റെ ഭർത്താവും രണ്ടു മക്കളും നാട്ടിലാണ്. 10 വർഷത്തിലേറെയായി ഇവർ കേരളത്തിലാണ് താമസം. 6 മാസമായി എറണാകുളം അമ്മൻകോവിൽ റോഡ്, ചിറ്റൂർ റോഡ് ഭാഗങ്ങളിൽ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു ഇവർ. എന്നും നാട്ടിൽ വിളിക്കുമായിരുന്ന പത്മം 26 -ാം തീയതിയ്ക്ക് ശേഷം വിളിച്ചിട്ടേയില്ലെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്നാണ് ഇവർ പോലീസ് പരാതി നൽകിയത്.

Read Also: ‘ലോകത്ത് സമ്പത്ത് രൂപപ്പെട്ടത് ആഭിചാരക്രിയകളിലൂടെയല്ല’: നരബലിയെ അപലപിച്ച് സി.പി.ഐ.എം

shortlink

Related Articles

Post Your Comments

Related Articles


Back to top button