സോഷ്യല്‍മീഡിയയില്‍ ഇപ്പൊഹത്തെ ചർച്ച തമിഴ് സീരിയല്‍ താരം അര്‍ണവും ഭാര്യയും നടിയുമായ ദിവ്യയും തമ്മിലുള്ള പ്രശ്നങ്ങളാണ്. ആദ്യ ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തിയ ദിവ്യ മതം മാറിയാണ് അര്‍ണവിനെ വിവാഹം ചെയ്തത്. എന്നാല്‍, ഗർഭിണിയായ തന്നെ അര്‍ണവ് സംരക്ഷിക്കുന്നില്ലെന്നും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും മറ്റൊരു നടിയുമായി അര്‍ണവ് പ്രണയത്തിലാണെന്നും ആരോപിച്ചു ദിവ്യ രംഗത്ത് എത്തിയിരുന്നു.
read also: നരബലിക്ക് മതതീവ്രവാദവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം: കെ സുരേന്ദ്രൻ
ഇതിനു പിന്നാലെ, അര്‍ണവ് വേറെയും പല സ്ത്രീകളുമായി മോശം ബന്ധം കൊണ്ടുപോകുന്നുണ്ടെന്നും ചില സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ആരോപിച്ച് അര്‍ണവിന്റെ സുഹൃത്തുക്കള്‍ രംഗത്തെത്തി. ഇത് തെളിയിക്കുന്ന ചില രേഖകളും ഓഡിയോയും ദിവ്യയും അര്‍ണവിന്റെ ചില സുഹൃത്തുക്കളും പുറത്തുവിട്ടിട്ടുണ്ട്.
ദിവ്യയുടെ വെളിപ്പെടുത്തല്‍ വൈറലായതോടെ അര്‍ണവിന് നേരെ അസഭ്യവര്‍ഷമാണ് സോഷ്യൽ മീഡിയയിൽ.
‘നീയാണോ ആ കോമാളി… നാണമില്ലേടോ തനിക്ക് ഗര്‍ഭിണിയായ ഭാര്യയെ ഇത്രയധികം കഷ്ടപ്പെടുത്തിയിട്ട് ന്യായം പറയുന്നോ?. ഓഡിയോ പുറത്ത് വന്നിട്ടും ഇങ്ങനെ പറയാന്‍ എങ്ങിനെ കഴിയുന്നു… എന്നൊക്കെയാണ് സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ വരുന്ന കമന്റുകൾ.
Post Your Comments