AlappuzhaLatest NewsKeralaNattuvarthaNews

മഴയത്ത് വീട്ടിൽ കയറി നിന്ന ആൺകുട്ടിയെ പീഡിപ്പിച്ചു : മധ്യവയസ്കന് 7 വർഷം കഠിനതടവും പിഴയും

നെടുമുടി പഞ്ചായത്തിൽ വൈശ്യം ഭാഗം പ്രക്കാട്ട് പറമ്പിൽ സോണിച്ചൻ എന്ന സോണി (46 )യെയാണ് കോടതി ശിക്ഷിച്ചത്

ആലപ്പുഴ: അയൽവീട്ടിലെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 30,000 രൂപയാണ് പിഴ വിധിച്ചത്. പിഴ അടച്ചില്ലേൽ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. നെടുമുടി പഞ്ചായത്തിൽ വൈശ്യം ഭാഗം പ്രക്കാട്ട് പറമ്പിൽ സോണിച്ചൻ എന്ന സോണി (46 )യെയാണ് കോടതി ശിക്ഷിച്ചത്.

നെടുമുടി പൊലീസ് എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്ത കേസിൽ ആലപ്പുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് ആഷ് കെ ബാൽ ആണ് ശിക്ഷ വിധിച്ചത്.

Read Also : താനുമായി സെക്സ് ചെയ്‌താൽ ജിന്നിന്റെ പ്രീതിയിൽ ഐശ്വര്യം വരുത്താമെന്ന് ഷാഫി, നിരന്തരം ബന്ധപ്പെട്ടിട്ടും ജിന്ന് വന്നില്ല

സൈക്കിളിൽ പോകുമ്പോൾ മഴ പെയ്തതിനെ തുടർന്ന്, വീട്ടിൽ കയറി നിന്നതായിരുന്നു 13 വയസുകാരൻ. ഈ സമയം പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. പിഴത്തുകയിൽ 25,000/- രൂപ കുട്ടിക്കു നൽകാൻ നിർദ്ദേശമുണ്ട്. നഷ്ടപരിഹാരത്തുക യുക്തമായതു നിശ്ചയിക്കാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button