Latest NewsKerala

താനുമായി സെക്സ് ചെയ്‌താൽ ജിന്നിന്റെ പ്രീതിയിൽ ഐശ്വര്യം വരുത്താമെന്ന് ഷാഫി, നിരന്തരം ബന്ധപ്പെട്ടിട്ടും ജിന്ന് വന്നില്ല

ജിന്നിനെ വരവ് വെച്ച് പ്രത്യേക പാത്രത്തിലാക്കി നൽകുന്നതായി പറഞ്ഞാണ് ഇക്കൂട്ടർ പണം തട്ടുന്നത്.

കൊച്ചി: പിതാവിന്റെ പാരമ്പര്യ ചികിത്സയുടെ ഭാഗമായി തിരുമ്മൽ ചികിത്സ നടത്തി വന്ന ഭഗവല്‍ സിങ് ലൈല ദമ്പതികളെ ഷിഹാബ് എന്ന മുഹമ്മദ് ഷാഫി പണത്തിനായി കുടുക്കാൻ ഉപയോഗിച്ചത് രണ്ടടവുകളായിരുന്നു. ജിന്ന് പ്രവേശിക്കുന്ന തന്നോട് ലൈംഗീക ബന്ധത്തിലേർപ്പെട്ടാൽ ഐശ്വര്യം വരുമെന്ന് ആദ്യം ലൈലയെ പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെ നിരന്തരമായി ഷാഫി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും ഐശ്വര്യവും ധനവും വരാതായപ്പോൾ രണ്ടാമത്തെ അടവായാണ് ‘നരബലി’ തന്ത്രം ഉപയോഗിക്കുന്നത്.

രണ്ടു അടവുകളിലൂടെയും ഷാഫി ലക്‌ഷ്യം വെച്ചിരുന്നത് ഭഗവല്‍ സിങ് ദമ്പതികളുടെ കൈവശമുള്ള പണം മുഴുവൻ കൈക്കലാക്കുക എന്നതായിരുന്നു. ദമ്പതികളുടെ ബാങ്ക് അക്കൗട്ടിൽ ഉണ്ടായിരുന്ന പണവും കൈവശം ഉണ്ടായിരുന്ന സ്വർണവും ഷാഫി കൈയ്യിലാക്കിയിരുന്നു. അതേസമയം ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലക്ക് പിന്നിൽ ദുർമന്ത്രവാദമായ ‘ജിന്നെന്ന’ സംശയമാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്.

ജിന്നും ഇസ്‌ലാമിക ആഭിചാര ക്രിയയുമാണ് ജിൻ മന്ത്രവാദികൾ മുറുകെ പിടിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. അറസ്റ്റിലായിരിക്കുന്ന ഷാഫിക്ക് ജിന്നെന്ന ഇസ്‌ലാമിക ആഭിചാര ക്രിയ നടത്തുന്നവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇയാളെ അടുത്തറിയുന്ന പലരും പറയുന്നത്. ഇത്തരം ദുർ മന്ത്രവാദികളുടെ കേന്ദ്രം തന്നെയാണ് പെരുമ്പാവൂർ. ഇവിടെ മാത്രം ഇത്തരം ആഭിചാര ക്രിയകൾ നടത്തുന്ന ഏഴോളം പേർ തന്നെയുണ്ട്.

സാമ്പത്തിക അഭിവൃദ്ധിക്ക് ജിന്ന് വഴി മാസ്മരികത കാണിച്ചു തരാമെന്ന മോഹന വാഗ്ദാനങ്ങളിൽ പെടുത്തി ഇക്കൂട്ടർ കുടുക്കുന്നതാവട്ടെ ഇതര മതസ്ഥരെ ആണെന്നതാണ് ശ്രദ്ധേയം. ജിന്നിനെ വരവ് വെച്ച് പ്രത്യേക പാത്രത്തിലാക്കി നൽകുന്നതായി പറഞ്ഞാണ് ഇക്കൂട്ടർ പണം തട്ടുന്നത്. തീരെ സാമ്പത്തിക ഭദ്രത ഇല്ലാത്തവരിൽ നിന്ന് പോലും ആഭിചാരക്രിയക്കായി ഇവർ അൻപതിനായിരം മുതൽ ലക്ഷങ്ങളാണ് വാങ്ങുന്നത്. ബലി ഇക്കൂട്ടരുടെ ഒടുക്കത്തെ അടവാണ്.

കേരളത്തിൽ എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട് അടക്കം മിക്ക ജില്ലകളിലും ജിന്നിന്റെ കാടാഷം കൊടുക്കുന്നവരുണ്ട്. ചെറിയ കുടുംബ പ്രശ്നങ്ങൾ ഉള്ള വീടുകളിലെ പ്രശ്നങ്ങൾ തീർക്കാനും ‘ ഇപ്പോൾ ശരിയാക്കി തരാമെന്ന’ മട്ടിൽ ഐശ്വര്യവും പണവും വരുമെന്നുമാണ് ഇവർ വാഗ്ദാനങ്ങൾ നൽകാറുള്ളത്. ഭർത്താക്കന്മാരുമായുള്ള ചെറിയ പിണക്കം മാറ്റാൻ ജിന്നിനെ വരുത്താൻ പോകുന്ന മിക്ക സ്ത്രീകളും ഭർത്താക്കന്മാരുമായി പിന്നെ യഥാർത്ഥത്തിൽ പിണങ്ങി പിരിയുകയാണ് പതിവ്.

ചിലരാവട്ടെ ജിന്നുമായെത്തി ഭർത്താക്കന്മാരെ എങ്ങനെയും പിണക്കി പറഞ്ഞയച്ച് ഭാര്യയുടെ കൂടെ കൂടാനോ, ഇടയ്ക്കിടെ സന്ദർശനത്തിനോ സൗകര്യം ഉണ്ടാക്കും. ഇതേ അടവ് തന്നെയാണ് ലൈലയെ വശത്താക്കി ഷാഫി ഇലന്തൂരിലും പയറ്റിയത് എന്നാണ് ചർച്ചകൾ പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button