അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യ സന്ദർശിക്കും. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി അദ്ദേഹം ചർച്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് നേതാക്കൾ ചർച്ച ചെയ്യും. യുഎഇ-റഷ്യ ബന്ധവും മേഖലയിലെയും രാജ്യാന്തര തലത്തിലുമുള്ള വിഷയങ്ങളെ കുറിച്ചും ഇരുവരും സംസാരിക്കും.
യുക്രൈൻ- റഷ്യ സംഘർഷവും ചർച്ചാ വിഷയമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, യുക്രൈനിൽ റഷ്യ ആക്രമണം തുടരുകയാണ്. ക്രിമിയയും റഷ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം യുക്രൈൻ തകർത്തെന്ന് റഷ്യ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് കീവിലും മറ്റ് നഗരങ്ങൾക്കും നേരെ മിസൈൽ ആക്രമണം നടത്തിയത്.
Post Your Comments