പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ 900 ലിറ്റർ സ്പിരിറ്റുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര്‍ പിടിയിലായ സംഭവത്തിൽ സി.പി.എം ജില്ലാ നേതൃത്വന്‍റെ ഭാഗമായ ഒരാൾക്ക് കൂടി പങ്കുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ചിറ്റൂർ മണൽതോട് ബ്രാഞ്ച് സെക്രട്ടറിയായ കണ്ണന്റെ മൊബൈൽ ഫോൺ പരിശോധിക്കണമെന്നും പിന്നിലുള്ളവരെ എല്ലാവരെയും പിടികൂടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കണ്ണനെ കൂടാതെ വണ്ണാമട സ്വദേശി പ്രഭുവിനേയും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കൽ നിന്ന് വലിയ ക്യാനുകളിൽ കണ്ടെത്തിയ സ്പിരിറ്റ് എക്സൈസ് കസ്റ്റഡിയിലെടുത്തു. ആദ്യം പിടിയിലായ തോട്ടം നടത്തിപ്പുകാരന്‍ പ്രഭു നല്‍കിയ മൊഴി പിന്തുടര്‍ന്നാണ് കണ്ണനെയും പിടികൂടിയത്. കള്ളിൽ ചേർക്കാൻ രഹസ്യമായി സൂക്ഷിച്ച സ്പിരിറ്റെന്നാണ് അറസ്റ്റിലായ പ്രഭുവിന്റെ മൊഴി. പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ മാവിൻ തോട്ടത്തിലാണ് സ്പിരിറ്റ് രഹസ്യമായി കുഴിച്ചിട്ടിരുന്നത്. സ്പിരിറ്റ് കച്ചവടം ചെയ്തതിന്റെ മാസ്റ്റർ മൈൻഡ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കണ്ണന്റേത് ആണെന്ന് റിപ്പോർട്ട്.
Post Your Comments