KeralaLatest NewsIndia

മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയിലെ എന്‍.ഐ.എ മിന്നൽ പരിശോധന, കൂടുതൽ വിവരങ്ങൾ

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍.ഐ.എ പരിശോധന നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘത്തിന്റെ പരിശോധന.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഗ്രീന്‍വാലിക്ക് കീഴിലുള്ളത്. ഇവിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെത്തി ക്ലാസെടുത്തോ എന്ന കാര്യമടക്കം എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സി.എ റഊഫ് അടക്കമുള്ളവര്‍ എത്താറുണ്ടായിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. പരിശോധനയില്‍ കണ്ടെടുത്ത ചില പുസ്തകങ്ങളും മൊബൈല്‍ ഫോണുകളുമടക്കം എന്‍.ഐ.എ സംഘം കൊണ്ടുപോയിട്ടുണ്ട്.

പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്തതായും, ആയുധ പരിശീലനം നൽകിയതായും എൻഐഎ വൃത്തങ്ങൾ പ്രതികരിച്ചു. ഇമാംകൗണ്‍സില്‍ നേതാവ് കരമന അഷ്റഫ് മൗലവിക്ക് ഇവിടെ താമസിക്കാന്‍ മുറി നല്‍കിയിരുന്നു. പുസ്തക പരിഭാഷയുമായി ബന്ധപ്പെട്ടായിരുന്നു താമസം. ഇക്കാര്യങ്ങളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കേരള പോലീസും കേന്ദ്രസേനയും സംഭവ സ്ഥലത്ത് സുരക്ഷ ഒരുക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button