ഡൽഹി: മഹത്തായ നവീന മനോഭാവമുള്ള യുവ രാഷ്ട്രമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ നടക്കുന്ന യുഎൻ വേൾഡ് ജിയോസ്പേഷ്യൽ ഇൻഫർമേഷൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ, വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഹബ്ബുകളിലൊന്നായ ഇന്ത്യ, മഹത്തായ നവോത്ഥാന മനോഭാവമുള്ള യുവ രാഷ്ട്രമാണ്. രാജ്യത്ത് 2021 മുതൽ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. നമ്മൾ ഒരുമിച്ച് നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്ന ഈ ചരിത്ര സന്ദർഭത്തിൽ നിങ്ങൾക്ക് ആതിഥ്യമരുളുന്നതിൽ ഇന്ത്യയിലെ ജനങ്ങൾ സന്തോഷിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.
പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്ക് ഇരയായ റോസിലി വടക്കാഞ്ചേരി വാഴാനി സ്വദേശിനി
സാങ്കേതിക വിദ്യയും പ്രതിഭയുമാണ് ഇന്ത്യയുടെ വികസന യാത്രയുടെ പ്രധാന തൂണുകളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ സ്വീകരിച്ച പ്രധാന വികസന നടപടി ആരെയും പിന്നിലാക്കരുതെന്നതാണെന്നും അവസാന മൈലിലെ അവസാനത്തെ വ്യക്തിയെയും ശാക്തീകരിക്കുക എന്നതാണ് ഇന്ത്യയുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments