Latest NewsKeralaNews

പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്ക് ഇരയായ റോസിലി വടക്കാഞ്ചേരി വാഴാനി സ്വദേശിനി

ആയുര്‍വേദ മരുന്നുകള്‍ വീടു കയറി വില്‍പന നടത്തിയിരുന്ന റോസിലിയെ കാണാതായത് ജൂണ്‍ എട്ട് മുതല്‍

കൊച്ചി: പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്ക് ഇരയായ റോസിലി വടക്കാഞ്ചേരി വാഴാനി സ്വദേശിനിയെന്ന് വിവരം. ഇവര്‍ ആറു വര്‍ഷമായി സജീഷ് എന്ന ആള്‍ക്കൊപ്പമാണ് ജീവിക്കുന്നത്. ഇവര്‍ വിവാഹിതരല്ല. കാലടി മറ്റൂരില്‍ വാടകയ്ക്കു താമസിക്കുന്നതിനിടെ ജൂണ്‍ എട്ടുമുതലാണ് റോസിലിയെ കാണാതായതെന്ന് മകള്‍ മഞ്ജു പറഞ്ഞു. ആയുര്‍വേദ മരുന്നുകള്‍ വീടു കയറി വില്‍പന നടത്തിയിരുന്ന റോസിലിയെ കാണാതായതോടെ യുപിയില്‍ ജോലി ചെയ്യുകയായിരുന്ന മഞ്ജു ഓഗസ്റ്റില്‍ നാട്ടിലെത്തി കാലടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മഞ്ജുവിന്റെ പിതാവുമായി റോസിലി, 13 വര്‍ഷം മുന്‍പ് വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു.

Read Also: ഭഗവൽ സിംഗിന്റെ മുന്നിൽ വെച്ച് ഭാര്യ ലൈലയെ ഷാഫി പീഡിപ്പിച്ചു, ദമ്പതികൾക്ക് മുന്നിൽ സിദ്ധനായി എത്തിയതും ഷാഫി തന്നെ

സജീഷാണ് റോസിലിയെ കാണുന്നില്ല എന്ന വിവരം മഞ്ജുവിനെ അറിയിക്കുന്നത്. അമ്മയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതിരുന്നതോടെ, സജീഷിനോട് അന്വേഷിച്ചപ്പോഴാണ്, വീട്ടില്‍ പോകുകയാണെന്നു പറഞ്ഞു പോയിട്ടു മടങ്ങി എത്തിയില്ലെന്ന വിവരം മഞ്ജു അറിയുന്നത്. തുടര്‍ന്നാണ് ഇവര്‍ നാട്ടിലെത്തിയതും പരാതി നല്‍കിയതും.

പൊലീസില്‍ ചോദിക്കുമ്പോഴെല്ലാം അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെന്നുമാണ് അറിയിച്ചതെന്നും മഞ്ജു മാധ്യമങ്ങളോടു പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button