കൊച്ചി: വേദനകളിൽ ചേർന്നു നിന്നവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട് ഗായിക അഭയ ഹിരൺമയി. മുറിവുകള്‍ ഉണങ്ങിയെന്നും താൻ എന്ന തേനീച്ച ഇപ്പോൾ ചിത്രശലഭമായി മാറിയെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ അഭയ വ്യക്തമാക്കുന്നു.
അഭയ ഹിരൺമയിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
‘ഈ ചിത്രം പോലെ ഫിൽട്ടർ ചെയ്യപ്പെടാത്ത നിറഞ്ഞ സ്നേഹം. എന്റെ പ്രിയപ്പെട്ടവരിൽ പലരോടും അവരുടെ പേരുകൾ ചേർത്ത് എനിക്കു നന്ദി പറയണം. പക്ഷേ അത് ഇപ്പോൾ വേണ്ട. മുൻവിധിയില്ലാതെ, ചോദ്യങ്ങളില്ലാതെ എന്നെ ഹൃദയത്തോടു ചേര്‍ത്തു നിർത്തിയ ആ മനുഷ്യർ. എന്റെ നെറ്റിയിൽ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞാന്‍ ഇവിടെയുണ്ടെന്നു പറഞ്ഞവരോട്. എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന്. ഇതാണ് നിങ്ങൾക്കുള്ള ആ ചിത്രം. മുറിവുകൾ ഉണങ്ങുന്നു. കഠിനമായി ഞാൻ അധ്വാനിക്കുന്നുണ്ട്. ദിനം തോറും തിളങ്ങുന്നു. പുതിയ പുതിയ ചുവടുകൾ വയ്ക്കുന്നു. 14 വർഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ. ഈ തേനീച്ച ഒരു ചിത്രശലഭമായി മാറിയിരിക്കുന്നു’.
ടെലികോം ബിസിനസിൽ പുതിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്
വളരെ പെട്ടെന്നാണ് അഭയയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. നിരവധി പേര്‍ അഭയയുടെ വാക്കുകളോട് പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. കൂടുതൽ ആളുകളും അഭയയ്ക്ക് ആശംസകൾ അറിയിച്ചാണ് രംഗത്ത് വന്നിട്ടുള്ളത്.
Post Your Comments