ThiruvananthapuramLatest NewsKeralaNattuvarthaNews

വർക്കലയിലെ ഹോട്ടലിൽ സംഘർഷം : ഇടപെട്ട പൊലീസുകാർക്ക് ക്രൂര മർദ്ദനമേറ്റു

വർക്കല ടൂറിസം പൊലീസ് ഉദ്യോഗസ്ഥരായ ജോജിൻ രാജ്, സാംജിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്

തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലിൽ സംഘർഷത്തിൽ ഇടപെട്ട പൊലീസുകാർക്ക് ക്രൂര മർദ്ദനമേറ്റു. വർക്കല ടൂറിസം പൊലീസ് ഉദ്യോഗസ്ഥരായ ജോജിൻ രാജ്, സാംജിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. മദ്യപിച്ച് ബഹളമുണ്ടാക്കി രണ്ട് യുവാക്കളും ഹോട്ടൽ ജീവനക്കാരുമായി വാക്കുതർക്കം സംഘർഷത്തിലേക്ക് പോയപ്പോൾ തടയാൻ ശ്രമിച്ചതായിരുന്നു ഇരുവരും.

Read Also : കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് ലോ​റി വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ് അ​പ​ക​ടം : വീടിന്റെ ഒരു ഭാ​ഗം തകർന്നു

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സംഘർഷത്തിൽ ഇടപെട്ടതോടെ മദ്യപസംഘം പൊലീസുകാർക്കെതിരെ തിരിഞ്ഞു. പിന്നീട് ഹോട്ടൽ ജീവനക്കാരെ ഒഴിവാക്കി പൊലീസുകാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പൊലീസുകാരുടെ പക്കലുണ്ടായിരുന്ന വയർലസ് തട്ടിയെടുക്കുകയും ചെയ്തു. വിവരമറിഞ്ഞ് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി. വെട്ടൂർ സ്വദേശിയായ ധീരജ്, വെമ്പായം ഇരിഞ്ചയം സ്വദേശി രതീഷ് എന്നിവരാണ് പ്രതികൾ. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ധീരജിന്റെയും രതീഷിന്റെയും ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരായ ജോജിൻ രാജ്, സാംജിത്ത് എന്നിവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button