KottayamNattuvarthaLatest NewsKeralaNews

കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് ലോ​റി വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ് അ​പ​ക​ടം : വീടിന്റെ ഒരു ഭാ​ഗം തകർന്നു

തു​ണ്ട​യി​ൽ കു​ഞ്ഞു​മോ​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞു​വീ​ണ​ത്

കോട്ടയം: കോ​ട്ട​യ​ത്ത് കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് ലോ​റി വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ് വീടിന്റെ ഒരു ഭാ​ഗം തകർന്നു. തു​ണ്ട​യി​ൽ കു​ഞ്ഞു​മോ​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞു​വീ​ണ​ത്.

Read Also : ‘ഒരു നോവൽ ആസ്വദിക്കാൻ കഴിയുന്നവർ ആർ.എസ്.എസ് ആവില്ലല്ലോ, ഈ തെറിവിളി ഉണ്ടാക്കുന്ന മലിനീകരണം അസഹനീയം’: എം.എ ബേബി

പ​ന​ച്ചി​കാ​ട് അ​യ്മാ​ൻ ക​വ​ല​യ്ക്ക് സ​മീ​പം ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​സ​മ​യം വീ​ട്ടു​കാ​ർ പ​ള്ളി​യി​ൽ പോ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ത​കരുകയായിരുന്നു.

Read Also : ഒരു ചാക്ക് നിറയെ നാണയങ്ങളും നോട്ടുകളും, എല്ലാം മോഷ്ടിച്ചത്: പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്

ലോ​റി​യി​ല്‍ അന്യസം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ടു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ലോ​റി മ​റി​യു​ന്ന​തു​ക​ണ്ട് അ​വ​ര്‍ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ലോ​റി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും വീ​ട്ടു​കാ​രും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​.

shortlink

Related Articles

Post Your Comments

Related Articles


Back to top button