Latest NewsKeralaNews

പോലീസ് പരിശോധന വെട്ടിച്ച് കടന്ന കാറിനെ പിന്തുടർന്ന് പിടികൂടി പോലീസ്: പിടിച്ചെടുത്തത് 92.34 കിലോ കഞ്ചാവ്

തിരുവനന്തപുരം: പോലീസ് പരിശോധന വെട്ടിച്ച് കടന്ന കാറിനെ പിന്തുടർന്ന് കഞ്ചാവ് പിടികൂടി തലയോലപ്പറമ്പ് പോലീസ്. 45 പാക്കറ്റുകളായി കടത്താൻ ശ്രമിച്ച 92.34 കിലോ കഞ്ചാവും 1.3 gm MDMAയുമാണ് പരിശോധനയിൽ കണ്ടെത്തിയത്. ലഹരിവസ്തുക്കൾ കടത്തിയ ആർപ്പൂക്കര വില്ലൂന്നി സ്വദേശി കെൻസ് സാബു, കാണക്കാരി സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.

Read Also: കോട്ടയത്ത് നടന്നത് സിപിഎം-കോൺഗ്രസ് അവിശുദ്ധ സഖ്യത്തിന്റെ പ്രത്യക്ഷ ഉദാഹരണം: കെ സുരേന്ദ്രൻ

പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എറണാകുളം ഭാഗത്തു നിന്നും വന്ന KA 03 NB 3645 നമ്പർ കാർ തലയോലപ്പറമ്പ് കൊങ്ങിണിമുക്ക് ഭാഗത്ത് വച്ച് വാഹന പരിശോധനക്കായി പോലീസ് തടയാൻ ശ്രമിച്ചു. പോലീസിനെ വെട്ടിച്ച് കടന്ന് കാർ മുന്നോട്ടുപോയി. തുടർന്ന് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികൾ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്.

തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർ ദീപു, സബ് ഇൻസ്പെക്ടർമാരായ സിവി, സുധീരൻ, എഎസ്ഐമാരായ സുശീലൻ, സജികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ വിവരം വാട്‌സ് ആപ്പിലൂടെ തങ്ങളെ അറിയിക്കണമെന്നും പോലീസ് നിർദ്ദേശിക്കുന്നു.

Read Also: പതിനഞ്ചുകാരിക്ക് നഗ്നചിത്രങ്ങള്‍ കാണിച്ചുകൊടുത്ത് ലൈംഗികമായി ഉപദ്രവിച്ചു : മധ്യവയസ്കന്‍ പൊലീസ് പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button