ThiruvananthapuramLatest NewsKeralaNattuvarthaNews

പൊതുറോഡ് വാടകയ്‌ക്ക്: ആരോപണം അടിസ്ഥാനരഹിതം, വിശദീകരണവുമായി നഗരസഭ

തിരുവനന്തപുരം: പൊതുറോഡ് വാടകയ്ക്ക് നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് തിരുവനന്തപുരം നഗരസഭ. നിലവില്‍ പൊലീസിന്റെ സഹായത്തോടെ നഗര പരിധിയില്‍ ട്രാഫിക് നിയന്ത്രണത്തിന് 225 വാര്‍ഡന്‍മാരെ പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും പിരിഞ്ഞ് കിട്ടുന്ന തുക ഇവരുടെ സൊസൈറ്റിയില്‍ അടയ്ക്കുകയാണ് പതിവെന്നും നഗരസഭ പ്രസ്താവനയില്‍ പറഞ്ഞു. തുക നഗരസഭ അല്ല സ്വീകരിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

‘ചില ഇടങ്ങളില്‍ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മാസ വാടകയ്ക്ക് നല്‍കും. 2017 മുതല്‍ ഇത്തരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ക്കിംഗ് ഏര്യ വാടകയ്ക്ക് നല്‍കാറുണ്ട്. ഈ പ്രദേശത്ത് വാര്‍ഡന്മാര്‍ കാശ് പിരിക്കാറില്ല. മാസം തോറും അപേക്ഷകന്‍ സൊസൈറ്റിയില്‍ നേരിട്ട് കാശ് നല്‍കും. എന്നാല്‍, ഇവിടെ പാര്‍ക്കിംഗിനായി എത്തുന്ന ആരേയും തടയാന്‍ അപേക്ഷകന് അധികാരമില്ല.

വിദേശ യാത്രയിൽ മുഖ്യമന്ത്രിയെ കുടുംബം അനുഗമിക്കുന്നത് ആരോഗ്യാവസ്ഥ പരി​ഗണിച്ച്: ആനത്തലവട്ടം ആന്ദൻ

ആയൂര്‍വ്വേദ കോളേജിന് സമീപത്തെ ബില്‍ഡിംഗിന് മുന്‍വശത്തെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയില്‍ ട്രാഫിക് വാര്‍ഡന്‍ കാശ് പിരിക്കേണ്ടതില്ലെന്നും ആ തുക കടയുടമ നല്‍കാമെന്നുമായിരുന്നു പറഞ്ഞിരുന്നത്. ട്രാഫിക് ഉപദേശക സമിതി അപേക്ഷ പരിശോധിക്കുകയും തുടര്‍ന്ന് അനുമതി നല്‍കുകയുമാണ് ചെയ്തത്.

നഗരസഭയും അപേക്ഷകനും തമ്മില്‍ എഴുതി തയ്യാറാക്കിയ കരാറില്‍ അതു വഴിയുളള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാര്‍ക്കിംഗിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ട്. ഇത് ലംഘിച്ചതായി കണ്ടാല്‍ കരാര്‍ റദ്ദ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കും’, നഗരസഭ പ്രസ്താവനയിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button