CinemaLatest NewsNewsIndiaEntertainmentKollywoodMovie Gossips

‘ഞാനും നയൻസും അമ്മയും അച്ഛനുമായി’: നയൻതാരയ്ക്ക് ഇരട്ടക്കുട്ടികൾ, വാർത്ത പങ്കുവച്ച് വിഘ്നേഷ് ശിവൻ

ചെന്നൈ: സൂപ്പർ താരം നയൻതാരയ്ക്ക് ഇരട്ടക്കുട്ടികൾ. നയൻതാര അമ്മയായ വിവരം ഭ‌ർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നയൻതാര അമ്മയാകാൻ പോകുന്നെന്ന സൂചനകൾ നേരത്തെ താരദമ്പതികൾ ട്വീറ്റിലൂടെ പങ്കുവെച്ചിരുന്നു. ഉയിർ,​ ഉലഗം എന്നാണ് കുട്ടികളുടെ പേരുകൾ എന്നാണ് ലഭ്യമായ വിവരം.

‘ഞാനും നയൻസും അമ്മയും അച്ഛനുമായി. ഇരട്ട ആൺകുഞ്ഞുങ്ങളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇരട്ട കുഞ്ഞുങ്ങൾ. ഞങ്ങളുടെയും പൂർവ്വികരുടെയും എല്ലാ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും ഇരട്ടകുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. നിങ്ങലുടെ എല്ലാ പ്രാർത്ഥനകളും വേണം. ഉയിരും ഉലകവും,’ വിഘ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ചു.

പെട്ടി ഓട്ടോ അഭയമാക്കിയ കുട്ടികളെ സർക്കാർ സംരക്ഷിക്കും: മന്ത്രി വീണാ ജോർജ്

സംവിധായകൻ വിഘ്‌നേശ് ശിവനുമായുള്ള നയൻതാരയുടെ വിവാഹം ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നടന്നത്. മഹാബലിപുരത്ത് വെച്ച് ആഘോഷ പൂർണമായാണ് നയൻതാര- വിഘ്നേശ് ശിവൻ വിവാഹം നടന്നത്. ഏറെ നാൾ നീണ്ട പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. നയൻതാര അഭിനയിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു വിഘ്‌നേശ് ശിവൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button